പൊലീസ് തലപ്പത്ത് അഴിച്ചുപണി വരും
Saturday 13 December 2025 12:39 AM IST
തിരുവനന്തപുരം: പുതുവർഷത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാവും. നാലു ഡി.ഐ.ജിമാർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. അജീതാബീഗം, സതീഷ് ബിനോ, ആർ.നിശാന്തിനി, പുട്ടവിമലാദിത്യ എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിക്കുക. എസ്.പിമാരായ ശിവവിക്രം, ഹിമേന്ദ്രനാഥ്, അരുൾ ബി.കൃഷ്ണ എന്നിവർ ഡി.ഐ.ജിമാരാവും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന എ.ഡി.ജി.പി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചേക്കും. നിലവിൽ എച്ച്.വെങ്കിടേശാണ് ക്രമസമാധാനം, ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ചുമതല വഹിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തിന് ബറ്റാലിയൻ, സൈബർ ചുമതലകളുമുണ്ട്. ജില്ലാ പൊലീസ് മേധാവി തലത്തിലും അഴിച്ചുപണിയുണ്ടായേക്കും.