സംഘർഷ സാദ്ധ്യത, കനത്ത ജാഗ്രത
Saturday 13 December 2025 1:44 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാദ്ധ്യത ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും ശക്തമാക്കി. സുരക്ഷ ശക്തമാക്കാൻ ഡി.ജി.പിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. സംഘർഷങ്ങളൊഴിവാക്കണമെന്ന് ജില്ലാ കളക്ടർ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.