ഐ.സി.എസ്.ഐ പി.ഡി.പി പ്രോഗ്രാം

Saturday 13 December 2025 1:36 AM IST

കോഴിക്കോട്: ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പി.ഡി.പി പ്രോഗ്രാം നടത്തി. കോഴിക്കോട് മറീന റസിഡൻസിയിൽ ഇന്നലെ നടന്ന പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ കമ്പനി സെക്രട്ടറിയും കേരളകൗമുദി എച്ച്.ആർ ഹെഡുമായ വിശാഖ് മധുസൂദനൻ ലേബർ കോഡിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ളാസെടുത്തു. കമ്പനി സെക്രട്ടറിമാരായ ഡോ. അഹലദ റാവു വുമെന്തല, ശ്രീപ്രിയ കളരിക്കൽ എന്നിവർ ക്ളാസെടുത്തു.