രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലും വിട്ട് നിന്ന് ശശി തരൂർ
Saturday 13 December 2025 12:46 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന കോൺഗ്രസ് ലോക്‌സഭാ എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടു നിന്ന് തിരുവനന്തപുരം എംപി ശശി തരൂർ. പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ശശി തരൂർ വ്യാഴാഴ്ച കൊൽക്കത്തയിലായിരുന്നു. ഇന്നലെ ഡൽഹിയിലെ യോഗത്തിനെത്താൻ കഴിയില്ലെന്ന് തരൂർ അറിയിച്ചെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ശീതകാല സമ്മേളനം തുടങ്ങിയ ശേഷം ശശി തരൂർ പങ്കെടുക്കാത്ത മൂന്നാമത്തെ കോൺഗ്രസ് യോഗമാണിത്. ഒക്‌ടോബറിന് ശേഷം തരൂർ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തിട്ടില്ല.