കൊടിയ  പാതകത്തിന് കുറഞ്ഞ  ശിക്ഷ ; പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം കഠിനതടവ് മാത്രം

Saturday 13 December 2025 12:02 AM IST

കൊച്ചി: വൻഗൂഢാലോചന നടത്തി ഓടുന്ന വാഹനത്തിൽ നടിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് 20 വർഷം കഠിനതടവ്. കൂട്ട ബലാത്സംഗം ഉൾപ്പെടെ ചുമത്തിയ കേസിൽ കുറഞ്ഞ ശിക്ഷയ്‌ക്കെതിരെ വ്യാപക പ്രതിഷോധമുയർന്നു. ജീവപര്യന്തം കഠിനതടവുവരെ കിട്ടാവുന്നതാണ് കുറ്റങ്ങൾ.

ഒന്നാംപ്രതി പൾസർ സുനി (37) അടക്കം ആറു പ്രതികൾക്കും വിചാരണ തടവുകാലം ശിക്ഷയിൽ കുറവും ചെയ്തു. പൾസർ സുനിയുടെ ശിക്ഷ പന്ത്രണ്ട് വർഷവും അഞ്ചു മാസവുമായി ചുരുങ്ങും.

പരമാവധി ശിക്ഷ നൽകണമെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാറിന്റെ ആവശ്യം തള്ളി.

പ്രതികളിൽ നിന്ന് ഈടാക്കുന്ന മൊത്തം പിഴയായ 9.75ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം നടിക്ക് നൽകുന്നത് അവരുടെ മാനത്തിനുള്ള വിലയാണോയെന്ന വിമർശനവും ഉയർന്നു. വിധിക്കെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽനൽകും.

ഏഴു വർഷവും ഒൻപതു മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിപറഞ്ഞത്.

രണ്ടുമുതൽ ആറുവരെ പ്രതികളായ തൃശൂർ കൊരട്ടി പുതുശേരിഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (37), തലശേരി കതിരൂർ മംഗലശേരിയിൽ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച്. സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് 20വർഷം കഠിനതടവ് ലഭിച്ച മറ്റുള്ളവർ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

ഇന്നലെ ഉച്ചവരെ ശിക്ഷ സംബന്ധിച്ച് പ്രതികളുടെ വാദംകേട്ടശേഷം വൈകിട്ട് 4.40നാണ് വിധി പ്രസ്താവിച്ചത്. പ്രതികളെ തത്കാലം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഇതുവരെയുള്ള ജയിൽ

വാസം കുറവുചെയ്യും

20 വർഷത്തെ തടവുശിക്ഷയിൽനിന്ന് ഇതുവരെ അനുഭവിച്ച ശിക്ഷാകാലാവധി കുറവുചെയ്യും. കുറവു ചെയ്യുന്നത് ഇപ്രകാരം

പൾസർ സുനി: 7വർഷം 7മാസം

മാർട്ടിൻ: 5വർഷം 21ദിവസം

മണികണ്ഠൻ: 4കൊല്ലം 9മാസം

വിജീഷ്: 5കൊല്ലം ഒന്നരമാസം

സലിം: ഒരുവർഷം 11മാസം

പ്രദീപ്: 3കൊല്ലം 4മാസം

ദിലീപിനെതിരെ സാഹചര്യ

തെളിവ് മാത്രമെന്ന് കോടതി

നടൻ ദിലീപിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി. മുഖ്യപ്രതികൾക്കെതിരെ ചുമത്തിയ അതേ കുറ്റങ്ങളിൽനിന്നാണ് ദിലീപ് ഒഴിവായത്.

10 പ്രതികളുണ്ടായിരുന്ന കേസിൽ എട്ടാംപ്രതിയായ ദിലീപ് (ഗോപാലകൃഷ്ണൻ), ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനിൽകുമാർ (മേസ്ത്രി സനിൽ), തുടരന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ടിരുന്ന 15-ാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരത് നായർ എന്നിവരെ കഴിഞ്ഞ എട്ടിന് കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചെന്നായിരുന്നു ചാർലിക്കും സനിലിനുമെതിരായ ആരോപണം. തെളിവു നശിപ്പിക്കലിനാണ് ശരത്തിനെ പ്രതിചേർത്തിരുന്നത്.

കേ​ര​ള​വും​ ​സ​ർ​ക്കാ​രും​ ​എ​ക്കാ​ല​വും​ ​അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ്.​ ​അ​തി​ജീ​വി​ത​മാ​ർ​ക്കു​ള്ള​ ​പ്ര​ചോ​ദ​ന​മാ​ണ് ​അ​വ​രു​ടെ​ ​പോ​രാ​ട്ടം.​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കും. -​ ​​ ​ സ​ജി​ ​ചെ​റി​യാ​ൻ സാംസ്കാരി​കവകുപ്പ് മന്ത്രി

അ​മ്മ​ ​അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ലി​ന് ​പോ​ക​ണം.​ ​ദി​ലീ​പി​നെ​ ​തി​രി​ച്ച് ​സം​ഘ​ട​ന​യി​ലേ​ക്കെ​ടു​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ച​ർ​ച്ച​ ​ഉ​ണ്ടാ​യി​ട്ടി​ല്ല. -​ ​ശ്വേ​താ​മേ​നോ​ൻ, അ​മ്മ​ ​പ്ര​സി​ഡ​ന്റ്

വി​ധി​ ​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കും.​ ​കേ​സി​ൽ​ ​പ്രോ​സി​ക്യൂ​ഷ​നു​ ​തി​രി​ച്ച​ടി​യി​ല്ല.​ ​അ​പ്പീ​ൽ​ ​പോ​കാ​ൻ​ ​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടും -വി.​അ​ജ​കു​മാർ പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ടർ