ഓഹരികളിൽ മുന്നേറ്റം തുടരുന്നു
Saturday 13 December 2025 12:08 AM IST
കൊച്ചി: അമേരിക്കയിൽ പലിശ കുറഞ്ഞതിന്റെ ആവേശം ഇന്നലെയും ഇന്ത്യൻ വിപണിയിൽ ദൃശ്യമായി. വിദേശ ഫണ്ടുകളുടെ പണം വീണ്ടും വിപണിയിലെത്തുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശമായത്. സെൻസെക്‌സ് 450 പോയിന്റ് നേട്ടവുമായി 85,268ൽ അവസാനിച്ചു. നിഫ്‌റ്റി 148 പോയിന്റ് ഉയർന്ന് 26,047ൽ എത്തി. മെറ്റൽ, റിയൽറ്റി മേഖലയിലെ ഓഹരികളാണ് നേട്ടത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം മേഖലകളിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.