ആഡംബര കാറുകൾക്ക് വില കൂടും

Saturday 13 December 2025 12:11 AM IST

കൊച്ചി: യൂറോയ്‌ക്കെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത തകർച്ച കണക്കിലെടുത്ത് ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസും ബി.എം.ഡബ്‌ള്യുയുവും വാഹന വില ഉയർത്തുന്നു. സെപ്ത‌ംബർ 22ന് കേന്ദ്ര സർക്കാർ ചരക്കു സേവന നികുതി(ജി.എസ്.ടി) കുറച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന ആദ്യ വില വർദ്ധനയാണിത്. വിവിധ മോഡലുകളുടെ വിലയിൽ ജനുവരി ഒന്ന് മുതൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ കൂടും. നടപ്പുവർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് ശതമാനം കുറഞ്ഞതോടെ ഇറക്കുമതി ചെലവ് താങ്ങാനാവാത്ത സാഹചര്യമുണ്ടെന്ന് കമ്പനികൾ പറയുന്നു. മറ്റ് വാഹന നിർമ്മാതാക്കളും വരും ദിവസങ്ങളിൽ വില വർദ്ധന പ്രഖ്യാപിച്ചേക്കും.