വിവാദ പ്രസ്താവനയുമായി ജഡേജയുടെ ഭാര്യ "വിദേശത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മോശം പ്രവൃത്തികളിൽ ഏർപ്പെടുന്നു "
Friday 12 December 2025 11:24 PM IST
അഹമ്മദാബാദ്: വിദേശ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ചിലർ മോശം പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയുമായ റിവാബ ജഡേജയുടെ പ്രസ്താവന വിവാദമായി.ഗുജറാത്തിലെ ദ്വാരകയിൽ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു റിവാബയുടെ പരാമർശം.
ഇന്ത്യൻ ടീം അംഗങ്ങളിൽ ചിലർക്ക് സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ പറഞ്ഞു. ജഡേജയുടെ മാന്യതയെക്കുറിച്ച് പറഞ്ഞപ്പോഴാണ് റിവാബ ടീമിലെ മറ്റ് താരങ്ങളെ കുറ്റപ്പെടുത്തിയത്. നാട്ടിലും പുറത്തും തന്റെ ഭർത്താവ് വളരെ മാന്യമായാണ് ജീവിക്കുന്നതെന്ന് റിവാബ പറഞ്ഞു.