റെയ്ഹാന് ഏഴ് വിക്കറ്റ്

Friday 12 December 2025 11:27 PM IST

കട്ടക്ക് : അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ മുംബ‌യ്‌യെ ആദ്യ ഇന്നിംഗ്സിൽ 312 റൺസിന് ആൾഔട്ടാക്കി കേരളം. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്‌ഹാന്റെ ഉജ്ജ്വല ബൗളിംഗാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്. 17 ഓവറുകളിൽ 53 റൺസ് മാത്രം വിട്ടുകൊടുത്താണ് റെയ്‌ഹാൻ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.