ശിവഗിരിയിൽ ഇന്ന് ശ്രീനാരായണ ദിവ്യസത്സംഗം
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ഇന്നും നാളെയും ശ്രീനാരായണദിവ്യസത്സംഗം നടക്കും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ദിവ്യസത്സംഗം സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആചാര്യതയിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. ഉപനിഷത്ത്,ഭഗവദ്ഗീത,ഗുരുദേവ ചരിത്രം, ബെെബിൾ,ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും. ഗുരുദേവ ദർശനത്തെ ആസ്പദമാക്കി ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറിയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി,ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ,സ്വാമി ദേവാത്മാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠർ ഗുരുധർമ്മ പ്രബോധനം നടത്തും. ഗുരുകൃതികളുടെ പാരായണം,സത്സംഗം,ജപം,ധ്യാനം,പ്രബോധനം എന്നിവയും വിവിധ ക്ലാസുകളും ഞായറാഴ്ച ഉച്ച വരെ തുടരും.
ഫോട്ടോ: ശിവഗിരി മഹാസമാധി മന്ദിരം