സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ജീവനക്കാരുടെ സംസ്ഥാന സമ്മേളനം
Saturday 13 December 2025 12:43 AM IST
തൃശൂർ: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെയും (സി.ബി.ഐ.ഇ.യു) സെൻട്രൽ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റെയും (സി.ബി.ഒ.യു) സംയുക്ത സംസ്ഥാന സമ്മേളനം ഇന്നും നാളെയും ഗുരുവായൂർ ഒ.കെ.കൺവെൻഷൻ സെന്ററിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് ഒൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടാചലം ഉദ്ഘാടനം ചെയ്യും. ജീവനക്കാരുടെ വർദ്ധിക്കുന്ന ജോലിഭാരം,സ്ഥിര നിയമനമില്ലായ്മ,ടാർഗറ്റ് അടിച്ചേല്പിക്കൽ കാരണം ജോലിയും ജീവിതവും താളംതെറ്റുന്നത് ചർച്ചയാക്കും. ഉച്ചയ്ക്ക് 2.45ന് വനിതാസംഗമം നടക്കും. വൈകിട്ട് 5ന് പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.