കേരള സർവകലാശാല: അന്താരാഷ്ട്ര സമ്മേളനം
Saturday 13 December 2025 12:49 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റീവ് ഇക്കണോമിക്സ് - സാമ്പത്തിക ശാസ്ത്ര വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം തുടങ്ങി. യുണൈറ്റഡ് നേഷൻസ് സർവകലാശാലകളായ യു.എൻ.യു മെറിറ്റും യു.എൻ.യു ക്രിസ്‌സും ചേർന്നുള്ള മൈക്രോ എവിഡൻസ് ഓൺ ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്റ് കോൺഫറൻസ് പരീക്ഷ കൺട്രോളർ പ്രൊഫ.എൻ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 26രാജ്യങ്ങളിൽ നിന്നുള്ള 33പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രൊഫസർമാരായ പിയറി മോനൻ,സിദ്ധിക്ക് റാബിയത്ത്,നന്ദിത മാത്യു,ഷൗലാൻ ഫു,എറിക്ക ക്രാമർ എംബ്യൂല,കാർലോ പെട്രോബെല്ലി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.