തുളസീവനം സംഗീത പുരസ്‌കാരം

Friday 12 December 2025 11:51 PM IST

കൊല്ലം: 2025ലെ തുളസീവനം സംഗീത പുരസ്‌കാരത്തിന്‌ സംഗീതജ്ഞ ഡോ. ആനയടി ധനലക്ഷ്‌മി അർഹയായി. തുളസീവനം മ്യൂസിക്ക്‌ ഫെസ്‌റ്റിവലിൽ പങ്കജകസ്‌തൂരി മാനേജിംഗ് ഡയറക്‌ടർ ഡോ. ജെ.ഹരീന്ദ്രൻ നായർ അവാർഡും പ്രശസ്‌തി പത്രവും സമ്മാനിക്കും. കർണാട്ടിക് സംഗീതത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌ നൽകുന്നതെന്ന്‌ ഭാരവാഹികളായ ഡോ. ആർ.അജിത്ത്‌കുമാർ, പ്രൊഫ. വൈക്കം വേണുഗോപാൽ എന്നിവർ അറിയിച്ചു. ഡോ. നധലക്ഷ്‌മി തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സംഗീത വിഭാഗം മേധാവിയും കർണാട്ടിക് സംഗീതത്തിൽ ആകാശവാണി, ദൂരദർശൻ എ ഗ്രേഡ്‌ ആർട്ടിസ്‌റ്റുമാണ്‌. സംഗീത അദ്ധ്യാപകരായ എൻ.പങ്കജാക്ഷന്റെയും ചന്ദ്രികാദേവിയുടെയും മകളും ചക്കുവരയ്‌ക്കൽ ശ്രീകലാനിലയത്തിൽ ബി.ആർ.ശ്രീകുമാറിന്റെ ഭാര്യയുമാണ്‌. മാധവി, മീനാക്ഷി എന്നിവർ മക്കളാണ്‌.