ജുഡീഷ്യൽ അന്വേഷണം നടത്തണം
Friday 12 December 2025 11:52 PM IST
കൊല്ലം: മലപ്പുറത്ത് നിന്ന് വ്യാജ വിദ്യാഭ്യാസ ബിരുദ/ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ ശേഖരം പിടിച്ചെടുത്ത കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അയോഗ്യർ തന്ത്രപ്രധാന വകുപ്പുകളിലെത്താൻ സാദ്ധ്യതയുണ്ട്. മുഖ്യ പ്രതികളുടെ സാമ്പത്തിക സ്ഥിതിയും സംഘടനാ ബന്ധങ്ങളും അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ കർമ്മ സമിതി യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. എ.കെ.രവീന്ദ്രൻ നായർ, പ്രൊഫ.ജോൺ മാത്യു, നിധീഷ് ജോർജ്, ആർതർ ലോറൻസ്, കെ.ജോൺ ഫിലിപ്പ്, എഫ്.വിൻസെന്റ്, ബി.ധർമ്മരാൻ, ആർ.അശോകൻ, സായ് അനിൽ കുമാർ, സി.ആർ.രാമവർമ്മ തുടങ്ങിയവർ സംസാരിച്ചു.