പട്ടാഴി ഗ്രഹം അന്തർദേശീയ കോൺഫറൻസിൽ

Friday 12 December 2025 11:54 PM IST

കൊല്ലം: ഏപ്രിൽ 16 മുതൽ 18 വരെ ഫ്രാൻ‌സിൽ നടക്കുന്ന ലോക ആസ്ട്രോഫിസിക്സ് ആൻഡ് കോസ്മോളജി കോൺഫെറൻസിൽ പട്ടാഴി ഗ്രഹം 5178നെ പറ്റി മുഖ്യ പ്രഭാഷണം നടത്താൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴിക്ക് ക്ഷണം. പരിസ്ഥിതി രംഗത്തെ ഗവേഷണം, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങ്ങൾ മാനിച്ചാണ് 2018ൽ നാസയും ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയനും ചേർന്ന് എട്ട് കിലോമീറ്റർ വിസ്തൃതിയുള്ള ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന് പേരിട്ടത്. കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹമാണ് പട്ടാഴി ഗ്രഹം. വിവിധ വിഷയങ്ങൾ അവതരിപ്പിക്കാൻ മുഖ്യ പ്രഭാഷകനായി ഡോ. സൈനുദീൻ പട്ടാഴി നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്. എട്ട് പേറ്റന്റുകൾ സ്വന്തമാക്കിയ ഇദ്ദേഹം 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്