സംസ്ഥാന സ്പോർട്സ് മീറ്റ്
Friday 12 December 2025 11:55 PM IST
കൊല്ലം: ഫിസിയോ തെറാപ്പിസ്റ്റുകളുടെ സംസ്ഥാന സ്പോർട്സ് മീറ്റ് ഗ്രാൻഡ്യൂവർ ഇന്നും നാളെയുമായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ - ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. സാധാരണ കളിക്കളത്തിൽ പരിക്കേറ്റവരടക്കമുള്ളവർക്ക് ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരികെയെത്താൻ സഹായിക്കുന്നവരാണ് ഫിസിയോ തെറാപ്പിസ്റ്റുകൾ. അവരാണ് കളിക്കാരുടെ കുപ്പായമിട്ട് കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത്. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത്, സെക്രട്ടറി ഡോ. ലെനിൻ, ഡോ. ഐ.കെ.സാജിദ്, ഡോ. അമിതാബ്, ഡോ. അഭിലാഷ്, ഡോ. ഹിമ, ഡോ. രാജ എന്നിവർ പങ്കെടുത്തു.