കഥാപ്രസംഗ ശതാബ്‌ദി സമ്മേളനം ഇന്ന്
Saturday 13 December 2025 12:57 AM IST
ശിവഗിരി: ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗ പരിപോഷണസമിതിയുടെയും ആഭിമുഖ്യത്തിൽ കഥാപ്രസംഗ ശതാബ്‌ദിയുടെ പ്രതിമാസ പരിപാടി ഇന്ന് രാവിലെ 9ന് ദൈവദശകം ഹാളിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനാകും. ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തേവർതോട്ടം സുകുമാരൻ അനുസ്മരണം കാഥികൻ രാജീവ് നരിക്കൽ നിർവഹിക്കും.അഡ്വ.കെ.പി.സജിനാഥ്,പ്ലാക്കാട് ശ്രീകുമാർ,ഷോണി.ജി.ചിറവിള,മുത്താനസുധാകരൻ,അജയകുമാർ.എസ്.കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.ശ്രീലക്ഷ്മി.എസ്.കഥാപ്രസംഗം അവതരിപ്പിക്കും.