പൊലീസുകാരന് നേരെ കൈയേറ്റശ്രമം

Saturday 13 December 2025 12:00 AM IST

കൊല്ലം: ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരനെ വാഹനത്തിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ചു. ഇരവിപുരം സ്റ്റേഷനിലെ സി.പി.ഒ ഡീസന്റ്മുക്ക് വെറ്റിലത്താഴം ദീപമന്ദിരത്തിൽ ദിലീപിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9 ഓടെ മൈലാപ്പൂർ ഉമ്മയനല്ലൂർ റോഡിലായിരുന്നു സംഭവം. ദിലീപിന്റെ വാഹനത്തിന്റെ റിയർ വ്യൂ മിറർ മൈലാപ്പൂർ ജംഗ്ഷനിൽ വച്ച് പ്രതികളുടെ വാഹനത്തിൽ ഉരസിയെന്ന് ആരോപിച്ച് ദിലീപിന്റെ വാഹനത്തെ പിന്തുടർന്നെത്തിയ പ്രതികൾ ഷോൾഡർ ബാഗിൽ പിടിച്ചുവലിക്കുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തിൽ സരമായി പരിക്കേറ്റ ദിലീപ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപിന്റെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.