'ഒറ്റ' നാടകം ജനുവരി ഏഴിന്
Saturday 13 December 2025 1:02 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ഒറ്റ നാടകം ജനുവരി ഏഴിന് വൈകീട്ട് 6.30ന് മണ്ണാർക്കാട് എം.പി ഓഡിറ്റോറിയത്തിൽ അരങ്ങേറും. നാടകത്തിന്റെ ടിക്കറ്റിന്റെ പ്രകാശനം എൻ.ഷംസുദ്ദീൻ എം.എൽ.എ മണ്ണാർക്കാട് ലയൺസ് ക്ലബ് പ്രസിഡന്റ് സാംസണിന് കൈമാറി നിർവഹിച്ചു. സോൺ ചെയർമാൻ ഷൈജു ചിറയിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എസ്.ഷിബു, സുബ്രഹ്മണ്യൻ, വി.ജെ.ജോസ്, ഡോ. ചാൾസ്, പ്രകാശ്, മിനി ജോൺ തുടങ്ങിയവർ പങ്കെടുത്തു.