ഭിന്നശേഷി സൗഹൃദം
Saturday 13 December 2025 1:05 AM IST
പാലക്കാട്: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഭിന്നശേഷി സൗഹൃദ സമൂഹം' എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. 21 തരം ഭിന്നശേഷി വിഭാഗങ്ങൾ, അവരുടെ സാമൂഹിക ഉൾചേർക്കൽ, ഭിന്നശേഷിക്കാരോടുള്ള മനോഭാവം എന്നിവയെക്കുറിച്ച് ചർച്ച നടത്തി. ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യുക്കേറ്റർ എം.ടി.ഷഫീർ ക്ലാസിന് നേതൃത്വം നൽകി. എൻ.അഭിൻ കൃഷ്ണ, ടി.എസ് സഞ്ജീവ് എന്നിവർ സംസാരിച്ചു.