പി.എസ്.സി അറിയിപ്പുകൾ
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ് മോട്ടോർ ട്രാൻസ്‌പോർട്ട് സബ് ഇൻസ്‌പെക്ടർ (ടെക്നിക്കൽ) (കാറ്റഗറി നമ്പർ 90/2024-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 18ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 201/2024) തസ്തികയിലേക്ക് 19ന് രാവിലെ 9ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 474/2024) തസ്തികയിലേക്ക് 18,19ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 747/2024) തസ്തികയിലേക്ക് 17, 18, 19ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 07/2024) തസ്തിക യിലേക്ക് 17,18,19ന് പി.എസ്.സി. അഭിമുഖം നടത്തും. കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ) (കാറ്റഗറി നമ്പർ 442/2024-പട്ടികവർഗ്ഗം) തസ്തികയിലേക്ക് 19ന് അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 379/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 17ന് പി.എസ്.സി പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടുളള നിയമനം/ തസ്തികമാറ്റം മുഖേന/എൻ.സി.എ.) (കാറ്റഗറി നമ്പർ 211/2025-214/2024, 250/2025-257/2025) തസ്തികയിലേക്ക് 20ന് ഉച്ചയ്ക്കുശേഷം 1.30മുതൽ 3.20വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വകുപ്പുതല വാചാപരീക്ഷ
2025 ജൂലായ് മാസത്തിലെ വകുപ്പുതല പരീക്ഷാവിജ്ഞാപന പ്രകാരം സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നഡ) പേപ്പറിന്റെ എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് 19ന് രാവിലെ 8ന് പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധനയും വാചാപരീക്ഷയും നടത്തും.