കോടതിയോട് ദയ യാചിച്ച് പ്രതികൾ

Saturday 13 December 2025 1:48 AM IST

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷാവിധിക്ക് മുന്നോടിയായി കോടതിയോട് ദയ യാചിച്ച് പ്രതികൾ.

പൾസർ സുനി: വീട്ടിൽ അമ്മ മാത്രമാണുള്ളത്. ഇളവ് വേണം.

മാർട്ടിൻ: ഒരുതെറ്റും ചെയ്തിട്ടില്ല. അഞ്ചരവർഷം ജയിലിൽ കിടന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്. ഞാൻ തൊഴിൽ ചെയ്യുന്നതുകൊണ്ടാണ് വീട്ടിൽ നിത്യച്ചെലവ് കഴിയുന്നത്. നേരത്തേ ഒരു പെറ്റിക്കേസ് പോലുമില്ല. ജയിൽ മോചിതനാക്കണം.

മണികണ്ഠൻ: മനസറിഞ്ഞ് ഒന്നുംചെയ്തിട്ടില്ല. ഭാര്യയും ഒമ്പത്, രണ്ടര വയസുമാത്രമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ ഏക ആശ്രയമാണ്. അനുകമ്പ തോന്നണം.

വിജീഷ്: തലശേരിയാണ് നാട്. കുറഞ്ഞശിക്ഷ നൽകണം.

എച്ച്. സലിം: കുറ്റം ചെയ്തിട്ടില്ല. ഭാര്യയും ഒരു വയസുള്ള പെൺകുഞ്ഞുമുണ്ട്. വെറുതേവിടണം.

പ്രദീപ്: ജോലിചെയ്ത് ജീവിക്കണം. ശിക്ഷ ഇളവുചെയ്യണം.