അദ്ധ്യാപികയെ കൊല്ലാൻ ശ്രമിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടതിനാൽ

Saturday 13 December 2025 2:05 AM IST

കോട്ടയം: സ്കൂളിൽ കയറി അദ്ധ്യാപികയായ ഭാര്യയെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിച്ചത് വിവാഹമോചനം ആവശ്യപ്പെട്ട് പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലാണെന്ന് പ്രതി കൊച്ചുമോൻ പൊലീസിന് മൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്‌ചയാണ് ഇയാൾ പേരൂർ സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ എത്തി ഭാര്യ ഡോണിയയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടിയത്.

കു​ടും​ബ​ ​പ്ര​ശ്ന​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രും​ ​അ​ക​ന്ന് ​ക​ഴി​യു​ക​യാ​യി​രു​ന്നു. വ്യാഴാഴ്‌ച​ ​രാ​വി​ലെ​ 9.​30​ ​ന് ​ഡോ​ണി​യ​യ്ക്ക് ​പു​സ്ത​കം​ ​കൊ​ടു​ക്കാ​നെ​ന്ന് ​പ​റ​ഞ്ഞ് ​കൊ​ച്ചു​മോ​ൻ​ ​സ്‌​കൂ​ളി​ൽ​ ​വ​ന്നെ​ങ്കി​ലും​ ​ഡോ​ണി​യ​ ​എ​ത്തി​യി​രു​ന്നി​ല്ല.​ 10.45​ന് ​വീ​ണ്ടും​ ​എ​ത്തി​യ​ ​കൊ​ച്ചു​മോ​ൻ​ ​ക്ലാ​സി​ലാ​യി​രു​ന്ന​ ​ഡോ​ണി​യ​യെ​ ​ഓ​ഫീ​സ് ​റൂ​മി​ലേ​ക്ക് ​വി​ളി​ച്ചു​ ​വ​രു​ത്തി.​ ​സം​സാ​ര​ത്തി​നി​ട​യി​ൽ​ ​പ്ര​കോ​പി​ത​നാ​യ​ ​കൊ​ച്ചു​മോ​ൻ​ ​പു​സ്ത​ക​ത്തി​ലൊ​ളി​പ്പി​ച്ചു വച്ചിരുന്ന​ ​ക​റി​ക്ക​ത്തിക്ക് ​ഡോ​ണി​യ​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​വെട്ടി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.