രാഹുൽ ഈശ്വറിന്റെ റിമാൻഡ്: ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി

Saturday 13 December 2025 2:05 AM IST

തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ കസ്റ്റഡി നീളുന്നതിൽ നീതി നിഷേധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ കേസിലെ പരാതിക്കാരിയെ അപമാനിച്ചതിനാണ് രാഹുൽ ഈശ്വർ റിമാൻഡിലായത്. രണ്ടാം ഘട്ട പൊലീസ് കസ്റ്റഡി അടക്കമുള്ള നടപടികൾ കൃത്യമായ പരിശോധനകൾ ഇല്ലാതെയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങളിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധന ആവശ്യമാണെന്നും പരാതിയിലുണ്ട്.