ഇടതിനെ കൈവിട്ട് കോർപ്പറേഷനുകൾ; പ്രതീക്ഷ കോഴിക്കോട് മാത്രം, തലസ്ഥാനത്ത് താമര വിരിയും

Saturday 13 December 2025 2:21 PM IST

തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. 8.30ന് തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയാകുമെന്നാണ് വിവരം. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ അറിയാൻ സാധിക്കും.

ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണി. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുകയാണ്. ജില്ലാ പഞ്ചായത്തുകളുടെ തപാൽ വോട്ടുകൾ അതത് ജില്ലാ കളക്ടറേറ്റുകളിൽ എണ്ണിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.