പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻതിരിച്ചടി; യുഡിഎഫിന്റെ ലീഡ് തുടരുന്നു, തൊട്ടുപിന്നാലെ എൽഡിഎഫും
Saturday 13 December 2025 9:28 AM IST
പത്തനംതിട്ട: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻതിരിച്ചടിയാണ് ഉണ്ടായത്. മൂന്ന് സിറ്റിംഗ് സീറ്റിലും എസ്ഡിപിഐ പരാജയപ്പെട്ടു. ഇവിടങ്ങളിൽ യുഡിഎഫാണ് വിജയിച്ചത്. പലയിടങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് തുടരുന്നത്. തൊട്ടുപിന്നാലെ തന്നെ എൽഡിഎഫുമുണ്ട്.
മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആറൻമുള മുൻ എംഎൽഎയുമായ കെ സി രാജഗോപാലൻ വൻഭൂരിപക്ഷത്തോടെ വിജയിച്ചു.പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലും വിജയിച്ചു. എട്ട് വോട്ടുകൾക്കാണ് വിജയമെന്നാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരം. എന്നാൽ പന്തളത്ത് എൻഡിഎയാണ് മുന്നേറുന്നത്.