യുഡിഎഫ് ഏക കോർപ്പറേഷൻ നിലനിർത്തുമോ? ആറിടങ്ങളിൽ ലീഡ്, തൊട്ടുപിന്നാലെ എൻഡിഎ

Saturday 13 December 2025 10:00 AM IST

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ കണ്ണൂർ നഗരസഭയിൽ യുഡിഎഫാണ് മുന്നേറുന്നത്. തൊട്ടുപിന്നാലെ എൻഡിഎയുമുണ്ട്. കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനാണ് കണ്ണൂരിലേത്. ആറ് സീറ്റുകളിലും യുഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും രണ്ട് സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളും ലീഡ് ഉയർത്തുന്നുണ്ട്.

എന്നാൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് ഇവിടെ വിജയിച്ചത്. ആദികടലായിൽ യുഡിഎഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി വിജയിച്ചു.