"ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം"

Saturday 13 December 2025 2:28 PM IST

തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ചവച്ചത്. കോഴിക്കോടും തിരുവനന്തപുരവും ഒഴികെയുള്ള എല്ലാ കോർപറേഷനും യു ഡി എഫിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ രമേശ് പിഷാരടി

"ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം. തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ"- എന്നാണ് രമേശ് പിഷാരടി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.