'ബിജെപിയുടെ ഐശ്വര്യം, മോദിയും അമിത് ഷായും വിചാരിച്ചിട്ട് നടക്കാത്തത് വെറും അഞ്ച് വർഷം കൊണ്ട് നടത്തി കൊടുത്ത മേയറൂട്ടി'

Saturday 13 December 2025 3:10 PM IST

തിരുവനന്തപുരം കോർപറേഷൻ എൻഡിഎ പിടിച്ചതിന് പിന്നാലെ മേയർ ആര്യാ രാജേന്ദ്രന് നന്ദി പറഞ്ഞ് ബിജെപി പ്രവർത്തകർ. തിരുവനന്തപുരത്തെ ഭരണം എൻഡിഎ പിടിക്കാൻ കാരണം ആര്യയാണെന്നും നരേന്ദ്ര മോദിയും ആമിത്ഷായും ശ്രമിച്ചിട്ട് നടത്താൻ പറ്റാത്തത് വെറും അഞ്ച് വർഷം കൊണ്ട് ആര്യയ്ക്ക് സാധിച്ചെന്നൊക്കെയാണ് കമന്റുകൾ.

"ബിജെപി വർഷങ്ങളായി കഷ്ടപ്പെട്ട് ശ്രമിച്ചിട്ട് നടക്കാതിരുന്നത് വെറും അഞ്ച്‌ വർഷം കൊണ്ട് നടത്തി കാണിച്ച തിരുവനന്തപുരത്തിന്റെ കുഞ്ഞുവാവ മേയറൂട്ടി", "കട്ടു മുടിച്ചതിനു ജനം മറുപടി തന്നു. ഇനിയെങ്കിലും പാർട്ടിയെ മറന്നു പ്രവർത്തിക്കാതെ ഇരിക്കുക. പറ്റില്ലെങ്കിൽ പാർട്ടി വിട്ട് പുറത്തു പോകുക", "നന്ദിയുണ്ടേ"- എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സിപിഎം അനുഭാവികളെന്ന് അവകാശപ്പെടുന്ന ചിലരുടെ കമന്റുകളും ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ വരുന്നുണ്ട്. "സഖാവേ ഓർക്കണം ഭരണവിരുദ്ധ തരംഗം മാത്രമല്ല അതിലുപരി നിങ്ങളെ പോലെ ഉള്ള കുറെ ഊളകളുടെ അഹങ്കാരം കൂടെ ആണ് ഇപ്പോഴത്തെ പരാജയ കാരണം എന്ന് മനസിലാക്കിയാൽ നല്ലതാണ്. നിങ്ങൾക്കൊക്കെ സിപിഎം പാർട്ടിയോടു വല്ല കൂറും ഉണ്ടെങ്കിൽ പാർട്ടിയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം നിങ്ങളൊന്നും പാർട്ടിയെ സപ്പോർട്ട് ചെയ്തു എവിടെയും സംസാരിക്കാതിരിക്കുക എന്നതാണ്. സംസാരിച്ചാൽ സാധാരണ ജനങ്ങൾ പാർട്ടിയിൽ നിന്നും അകലും. ഇന്നുവരെ ചുവപ്പിനല്ലാതെ വോട്ടു ചെയ്യാത്ത സാധാരണ ഒരു പാർട്ടി അനുഭാവി"- എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.