'മഞ്ഞുമ്മൽ ബോയ്' മൂന്നാംസ്ഥാനത്ത്
Sunday 14 December 2025 12:11 AM IST
കളമശേരി: ഏലൂർ നഗരസഭയിലെ മാടപ്പാട്ട് 27-ാം വാർഡിൽ മത്സരിച്ച മഞ്ഞുമ്മൽ ബോയ് സുഭാഷ് ചന്ദ്രൻ പരാജയപ്പെട്ടു. നാമനിർദ്ദേശപത്രിക സമർപ്പിക്കുംമുമ്പേ മാദ്ധ്യമശ്രദ്ധ നേടുകയും ഏറെ പ്രചാരം ലഭിക്കുകയും ചെയ്ത യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് സുഭാഷ് ചന്ദ്രൻ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ യഥാർത്ഥ കഥയിലെ നായകനാണ് ഇദ്ദേഹം. ഗുണ കേവിലകപ്പെട്ടത് സുഭാഷായിരുന്നു. സിനിമയിൽ ശ്രീനാഥ് ഭാസിയായിരുന്നു ആ വേഷം ചെയ്തത്. എൽ.ഡി.എഫിന്റെ മഞ്ജു എം. മേനോൻ 240 വോട്ടിന് വിജയിച്ചു. മുൻ കൗൺസിലറും പാർലമെന്ററി പാർട്ടി ലീഡറുമായ ബി.ജെ.പിയുടെ ഷാജി 215 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. സുഭാഷ്ചന്ദ്രൻ 190 വോട്ടുനേടി മൂന്നാംസ്ഥാനത്തായി.