അങ്കമാലി നഗരസഭയിൽ ആരു ഭരിക്കണമെന്ന് സ്വതന്ത്രർ തീരുമാനിക്കും

Sunday 14 December 2025 2:30 AM IST

അങ്കമാലി: അങ്കമാലി നഗരസഭാ ഭരണം സ്വതന്ത്രന്മാർ നിയന്ത്രിക്കും. നാലിടത്താണ് സ്വതന്ത്രന്മാരുടെ വിജയം. എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി ബി.ജെ.പി നിലവിലെ സീറ്റ് നിലനിറുത്തി. യു.ഡി.എഫിന് മൂന്ന് സീറ്റ് നഷ്ടമായി. കഴിഞ്ഞ തവണ 10 ഉണ്ടായിരുന്ന എൽ.ഡി.എഫ് സീറ്റ് 13 ആയി, 15 ഉണ്ടായിരുന്ന യു.ഡി.എഫ് 12ൽ ഒതുങ്ങി, 2 സീറ്റുണ്ടായിരുന്ന ബി.ജെ.പി രണ്ടും നിലനിറുത്തി. കഴിഞ്ഞ കൗൺസിലിൽ സ്വതന്ത്രർ 3 ആയിരുന്നെങ്കിൽ ഇത്തവണ 4 ആയി.