കവിതകൾ

Sunday 14 December 2025 1:54 AM IST

‌ഡിപ്പോർട്ടേഷൻ

 അനിൽ കോനാട്ട്

രാത്രിയുടെ അറ്റത്തുള്ള

വിളക്കുകൾ

ഓരോന്നായി മങ്ങുന്നു, ആളുകൾ ഉറങ്ങുന്നില്ല.

അവർ സ്വപ്നങ്ങൾ

മറക്കുകയാണ്!

എയർപോർട്ടിൽ,​

തണുത്ത കാറ്റിൽ കണ്ണീരിന്റെ ഉപ്പു മണം പടർന്നു.

പെൺകുട്ടികൾ രണ്ടും

അമ്മയുടെ വസ്ത്രം പിടിച്ചു

അവർ ചോദിക്കുന്നു-

'അമ്മേ, നമുക്ക് വീട്ടിലേക്കു പോകാമോ?" കാറ്റിൽ പറക്കുന്ന വാഗ്ദാനങ്ങൾ വെറും പൊടി മാത്രമായി മടങ്ങുന്നു, വാക്കുകൾക്ക് നിറം പോയി, ഹൃദയങ്ങൾ ശബ്ദം മറന്നു. അവളുടെ വയറ്റിൽ മറ്റൊരു ജീവൻ!

പാസ്‌പോർട്ടില്ല; അതിർത്തിയില്ല. സായിപ്പിന്റെ കണ്ണിൽ തിളങ്ങുന്ന

കഠിനതയെ അതിനും ഭയം.

വെളുത്ത നിലത്തിൽ

കാൽവയ്പ്പ് വിലക്കപ്പെട്ടവർ, വിശ്വാസത്തിന്റെ പേരു പറഞ്ഞവർ, ഇനി നാടില്ല, ഭാഷയില്ല, ഓർമ്മകൾ മാത്രം.

വലിയ വിശ്വാസങ്ങൾ തകർന്നു,​

പെരുത്ത നിശബ്ദത പൊങ്ങി.

ഒരു കാലത്ത് 'നാളെ നല്ലതാകും," ഇപ്പോൾ 'നാളെ ഉണ്ടോ"എന്ന് ചോദ്യം.

ചെറിയ പെൺകുട്ടിയുടെ കണ്ണിൽ വിസയ്ക്ക് പകരം വിങ്ങിയ സ്വപ്നങ്ങൾ, മറ്റേ പെൺകുട്ടി

അമ്മയുടെ കൈചുറ്റി-

'അമ്മേ, അവർ ഞങ്ങളെ

എന്തിനാണ് അയയ്ക്കുന്നത്?" അമ്മ മിണ്ടുന്നില്ല. ഉത്തരം കണ്ണുനീർ മാത്രം മനുഷ്യൻ മനുഷ്യനെ വകവയ്ക്കാതെ

നിയമമാക്കി നാടുകടത്തുമ്പോൾ ദൈവം പോലും അപേക്ഷ തള്ളും തോറ്റവരല്ല; കാത്തുനിന്നവരാണ്

കൂടുതൽ മിണ്ടാതായത്.

അവരുടെ കണ്ണിൽ പ്രതീക്ഷയുടെ

ചിതലുകൾ മാത്രം തീയായിരുന്നതോ, പൊടിയായി മാറി. മനുഷ്യന്റെ ഉള്ളിൽ വസിച്ചിരുന്ന ദൈവം പോലും മിണ്ടുന്നില്ല! പ്രതീക്ഷകൾ മരിക്കുമ്പോൾ പ്രാർത്ഥന ശവപ്പെട്ടിയിൽ അടയ്ക്കും.

...........................................................................

സ്നേ​ഹ​ വൈ​ഖ​രി​

 അമ്പലപ്പുഴ രാജഗോപാൽ

ആ​രോ​ർ​ക്കു​ന്ന​മ്മ​യെ; ജ​ന്മം​ -​ ​ത​ന്നൊ​രാ​ സ്നേ​ഹ​ വൈ​ഖ​രി. ​ഓ​ർ​ക്കാ​താ​കു​മോ​,​ ത്യാ​ഗം​ -​ ​കൊ​ണ്ടു​തീ​ർ​ത്ത​ മ​ഹാ​ഖ​നി!​ ​​സൗ​ഖ്യം​ കാ​മി​ച്ച​തി​ല്ല​ -​ ​കാ​രു​ണ്യ​ത്തി​ന്റെ​ പൊ​ൻ​തി​രി​. ​ദൈ​ന്യം​ ചേ​ർ​ത്തു​വച്ചെ​ന്നും ​പോ​റ്റും​ മാ​തൃ​സ​ന്നി​ധി!​ ​​പ​രി​ദേ​വ​ന​മി​ല്ല​പോ​ൽ​,​ തെ​ല്ലും

​പ​രി​ഭ​വ​ങ്ങ​ളു​മേ​തു​മേ. ​പ​റ​യാ​നാ​ർ​ക്കു​മാ​വി​ -​ ​ല്ല​റി​യാ​ക്കാ​ഴ്ച​യ​തൊ​ക്കെ​യും​. ​​സ​ഹ​നം​ ജീ​വ​ശ്വാ​സ​-​ ​മെ​ന്ന​പോ​ൽ​ക്ക​ണ്ട​ പു​ഞ്ചി​രി​ ​ഭ​വ​നം​ കാ​ത്തു​സൂ​ക്ഷി​ച്ച​

​ഭു​വ​ന​ത്തി​ന്റെ​ വെ​ൺ​ത​രി. ​​സ്വ​യ​മ​ല്ല​പ​ര​ന്റെ​ തൃ​പ്തി​യി​ൽ

​നി​റ​വാ​ർ​ന്നു​ള്ള​ മ​നോ​ഗ​തി​ ​അ​ഴ​കെ​ന്ന​തു​ പു​റ​മേ​യ​,​​ല്ലു​ൾ​-​ ​ത്തി​ക​വെ​ന്ന​ സ​ദാ​ഗ​തി​. ​