'ശിവഗിരി : പരിണാമ തീർത്ഥം" സെമിനാർ ഇന്ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും

Sunday 14 December 2025 12:19 AM IST

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ മുന്നോടിയായി കേരളകൗമുദി ശിവഗിരി മഠവുമായി ചേർന്ന് നടത്തുന്ന സെമിനാർ 'ശിവഗിരി : പരിണാമ തീർത്ഥം" ഇന്ന് ശിവഗിരിയിൽ നടക്കും. രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ,

ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, വി.ജോയി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, മുൻ കൗൺസിലർമാരായ പി.എം.ബഷീർ, അഡ്വ.ആർ.അനിൽകുമാർ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി ,

ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി, ചീഫ് മാനേജർ എസ്. വിമൽകുമാർ,സജി നായർ തുടങ്ങിയവർ പങ്കെടുക്കും. 93 -ാമത് തീർത്ഥാടന കാലം ഡിസംബർ15 നു തുടങ്ങുന്നതിനു മുന്നോടിയായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​പു​ര​സ്കാ​രം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്

ശി​വ​ഗി​രി​ ​:​ 93​-ാ​മ​ത് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​പു​ര​സ്കാ​രം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​ന​ല്‍​കു​മെ​ന്ന് ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​അ​റി​യി​ച്ചു.​ ​മി​ക​ച്ച​ ​സം​ഭാ​വ​ന​ ​ചെ​യ്തു​വ​രു​ന്ന​ ​വ്യ​ക്തി​ക്കോ​ ​സ്ഥാ​പ​ന​ത്തി​നോ​ ​ഒ​രു​ ​ല​ക്ഷ​ത്തി​ ​ഒ​ന്ന് ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വു​മ​ട​ങ്ങി​യ​ ​പു​ര​സ്കാ​രം​ ​ന​ല്‍​കും.​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡോ.​ ​കെ.​ ​ജ​യ​കു​മാ​ർ,​ ​എ.​ഡി.​ജി.​പി​ ​പി.​വി​ജ​യ​ൻ,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ജ​ഗ​തി​രാ​ജ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ക​മ്മി​റ്റി​യാ​ണ് ​അ​വാ​ർ​ഡി​ന് ​അ​ർ​ഹ​രെ​ ​ക​ണ്ടെ​ത്തു​ക.​ ​പു​ര​സ്കാ​ര​ ​വി​ത​ര​ണം​ ​തീ​ർ​ത്ഥാ​ട​ന​ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ​ ​നി​ർ​വ​ഹി​ക്കും.

മ​ഹാ​തീ​ർ​ത്ഥാ​ട​നം:ഉ​ത്പ​ന്ന​ ​സ​മ​ർ​പ്പ​ണം​ ​നാ​ളെ​ ​മു​തൽ

ശി​വ​ഗി​രി​ ​:​ ​മ​ഹാ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്കു​ള്ള​ ​ഗു​രു​പൂ​ജ​ ​പ്ര​സാ​ദ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​കാ​ർ​ഷി​ക​ ​വി​ള​ക​ളും​ ​പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും​ ​നാ​ളെ​ ​മു​ത​ൽ​ ​എ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളാ​യി.​ ​ശ്രീ​നാ​രാ​യ​ണ​ ​സാം​സ്കാ​രി​ക​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​മ​ഹാ​സ​മാ​ധി​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ഭാ​ര​വാ​ഹി​ക​ളും​ ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മ​റ്റി​ ​അം​ഗ​ങ്ങ​ളും​ ​ഏ​റ്റു​വാ​ങ്ങും. സാം​സ്കാ​രി​ക​ ​സ​മി​തി​യു​ടെ​ ​ക​ണ്ണൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം,​ ​ആ​ല​പ്പു​ഴ,​കൊ​ല്ലം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ഇ​ടു​ക്കി,​ ​പ​ത്ത​നം​തി​ട്ട​ ​തു​ട​ങ്ങി​യ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​ചേ​ർ​ന്നാ​ണ് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​എ​ത്തി​ക്കു​ക.​ ​സ​മി​തി​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​കാ​യം​കു​ളം,​ ​മാ​വേ​ലി​ക്ക​ര,​ ​ചെ​ങ്ങ​ന്നൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​സ്കൂ​ളു​ക​ളും​ ​വി​ഭ​വ​ ​സ​മാ​ഹ​ര​ണ​ത്തി​ന് ​പ​ങ്കാ​ളി​ത്തം​ ​വ​ഹി​ക്കു​മെ​ന്ന് ​സാം​സ്കാ​രി​ക​ ​സ​മി​തി​ ​കേ​ന്ദ്ര​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​നും​ ​ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യ​ ​ഡോ.​ ​പി.​ ​ച​ന്ദ്ര​മോ​ഹ​ൻ,​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ര​തീ​ഷ്.​ ​ജെ.​ ​ബാ​ബു,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​കെ.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​വി.​ ​സ​ജീ​വ്,​ ​പി.​ജി.​ ​രാ​ജേ​ന്ദ്ര​ ​ബാ​ബു,​ ​എം.​ ​എ​ൻ.​ ​മോ​ഹ​ന​ൻ,​ ​അ​ഡ്വ.​ ​എ​ൽ.​ ​പ്ര​സ​ന്ന​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​റി​യി​ച്ചു.​ ​ഭ​ക്ത​ർ​ക്കാ​യി​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ഗു​രു​പൂ​ജ​ ​പ്ര​സാ​ദം​ ​അ​ന്ന​ദാ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ശി​വ​ഗി​രി​യി​ൽ​ ​സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് ​മ​ഠ​ത്തി​ൽ​ ​നി​ന്നും​ ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 9447551499

ഇ​ന്ന് ​പ്രാ​ർ​ത്ഥ​നാ​യ​ജ്ഞം 93​-ാ​മ​ത് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​വൈ​ദി​ക​ ​മ​ഠ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ ​വ​ന്നു​ചേ​രു​ന്ന​ ​പ്രാ​ർ​ത്ഥ​നാ​ ​സം​ഘ​ങ്ങ​ളും​ ​ഭ​ക്ത​രും​ ​ചേ​ർ​ന്ന് ​മു​ഴു​നീ​ള​ ​പ്രാ​ർ​ത്ഥ​നാ​യ​ജ്ഞം​ ​ന​ട​ത്തും.​ ​ഗു​രു​ദേ​വ​ ​വി​ര​ചി​ത​മാ​യ​ ​എ​ല്ലാ​ ​കൃ​തി​ക​ളു​ടെ​യും​ ​ആ​ലാ​പ​നം​ ​ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​സം​ഘാ​ട​ക​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഷാ​ജി​മോ​ൻ​ ​ഒ​ള​ശ്ശ​ ,​ ​അ​ജ​യ​കു​മാ​ർ​ ​എ​സ് ​ക​രു​നാ​ഗ​പ്പ​ള്ളി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.