ബിഎസ്എൻഎൽ കണക്ഷൻ ഇനി അതിവേഗം
Sunday 14 December 2025 12:59 AM IST
തിരുവനന്തപുരം: ബിഎസ്എൻഎൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ നൽകുന്നതിനായി കേരള സർക്കിൾ വികസിപ്പിച്ച സഞ്ചാർമിത്ര മൊബൈൽ ആപ്പ് പുറത്തിറക്കി. ഇതോടെ ഇനി പുതിയ മൊബൈൽ കണക്ഷൻ എടുക്കാനും മറ്റ് സർവ്വീസ് ദാതാക്കളിൽ നിന്ന് പോർട്ട് ചെയ്യാനും തടസ്സങ്ങൾ ഒഴിവായി. ഒരാഴ്ചയായി പുതിയ കണക്ഷൻ നൽകാനാകാത്ത സ്ഥിതിയായിരുന്നു. സ്വകാര്യ കമ്പനി വികസിപ്പിച്ച സഞ്ചാർ ആധാർ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് കേരളത്തിൽ പുതിയ ബിഎസ്എൻഎൽ കണക്ഷനുകൾക്ക് കെവൈസി നടപടികൾ പൂർത്തിയാക്കിയിരുന്നത്. കരാർ കാലാവധി തീർന്നതോടെ സഞ്ചാർ ആധാർ ആപ്പിന്റെ പ്രവർത്തനം നിറുത്തിയതോടെ നേരിട്ട പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സഞ്ചാർ മിത്ര ആപ്പ് പുറത്തിറക്കിയത്.