24 -30 വരെ വാർഡുകൾ ബി.ജെ.പിക്ക്

Sunday 14 December 2025 2:51 AM IST

തിരുവല്ല : നഗരസഭയിലെ 24 മുതൽ 30 വരെ തുടർച്ചയായുള്ള വാർഡുകൾ ബി.ജെ.പി പിടിച്ചെടുത്തു. എൽ.ഡി.എഫും യു.ഡി.എഫും കുത്തകയാക്കിയിരുന്ന രണ്ടുവാർഡുകളും ഇക്കൂട്ടത്തിലുണ്ട്. ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ചുറ്റുപാടുമുള്ള ഏഴ് വാർഡുകളിലാണ് ബി.ജെ.പി മിന്നുന്ന വിജയം നേടിയത്. തുകലശേരി, മതിൽഭാഗം, കിഴക്കുംമുറി, ശ്രീവല്ലഭ, കാവുംഭാഗം, ഉത്രമേൽ, അഴിയിടത്തുചിറ എന്നീ വാർഡുകളിലാണ് വിജയം. യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന കിഴക്കുംമുറിയും എൽ.ഡി.എഫ് പതിറ്റാണ്ടുകളായി കൈപ്പിടിയിലാക്കിയിരുന്ന കാവുംഭാഗം വാർഡും ബി.ജെ.പി പിടിച്ചെടുത്തു. ഒരേ കുടുംബത്തിലെ ആളുകളാണ് ഇവിടെ തുടർച്ചയായി വിജയിച്ചിരുന്നത്. അതിനും ബി.ജെ.പിയുടെ വിജയം മാറ്റംവരുത്തി. അതേസമയം ബി.ജെ.പിയുടെ കൈവശമിരുന്ന എം.ജി.എം വാർഡ് നഷ്ടമായി. എൽ.ഡി.എഫ് സ്വതന്ത്ര രമ്യാ സന്തോഷാണ് ഇവിടെ വിജയിച്ചത്.