ബ്ലോക്കിൽ ഇളകിയില്ല ഇടതുകോട്ട
കോഴിക്കോട്: യു.ഡി.എഫ് തരംഗത്തിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടത് ആധിപത്യം. 12ൽ എട്ടും നേടിയാണ് കുത്തക ഉറപ്പിച്ചത്. കഴിഞ്ഞ തവണ 10 ബ്ലോക്കുകൾ ഇടതുപക്ഷത്തായിരുന്നു. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകൾ നിലനിർത്തിയ യു.ഡി.എഫ് ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളിൽ സീറ്റുകളുടെ എണ്ണത്തിൽ എൽ.ഡി.എഫിനൊപ്പമെത്തി. രണ്ട് സ്ഥലത്തും നറുക്കെടുപ്പിലൂടെയാവും ഭരണം തീരുമാനിക്കുക. ചേളന്നൂർ, കോഴിക്കോട്, കുന്നുമ്മൽ, മേലടി, പന്തലായനി, തോടന്നൂർ, തൂണേരി, വടകര ബ്ലോക്കുകളാണ് ഇടതുപക്ഷം നിലനിർത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് സീറ്റ് നില
ബ്ലോക്ക് സീറ്റ് എൽ.ഡി.എഫ് യു.ഡി.എഫ് മറ്റുള്ളവർ
പേരാമ്പ്ര- 14- 07- 07- 00
ബാലുശ്ശേരി- 16- 08- 08- 00
ചേളന്നൂർ- 15- 10- 04- 01
കോഴിക്കോട്- 14- 10- 04- 00
കുന്നുമ്മൽ- 14- 08- 06- 00
മേലടി- 14- 07- 06- 01
പന്തലായനി- 14- 08- 06- 00
തോടന്നൂർ- 14- 07- 06- 01
തൂണേരി- 15- 08- 07- 00
വടകര- 14- 07- 04- 03
കൊടുവള്ളി- 19- 01- 18- 00
കുന്ദമംഗലം- 20- 04- 15- 01