കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ച​രി​ത്രം​ ​ തി​രു​ത്തി​ ​യു.​ഡി.​എ​ഫ്

Sunday 14 December 2025 12:13 AM IST
യു.​ഡി.​എ​ഫ്

മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി യു.ഡി.എഫ്

കോഴിക്കോട്: 1995ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായി യു.ഡി.എഫിന് ഭരണം. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് എട്ട് സീറ്റുകൾ നേടി കരുത്തുകാട്ടി. മുസ്ലിംലീഗ് ആറ് സീറ്റുകൾ നേടിയപ്പോൾ അഴിയൂർ സീറ്റ് ആർ.എം.പി.ഐ പിടിച്ചെടുത്തു. എൽ.ഡി.എഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. 2020ൽ 27 സീറ്റിൽ 18 സീറ്റുകളോടെയായിരുന്നു എൽ.ഡി.എഫിന്റെ മുന്നേറ്റം. സി.പി.എം 14 സീറ്റുകൾ നേടിയപ്പോൾ സി.പി.ഐയും ആർ.ജെ.ഡിയും രണ്ട് വീതം സീറ്റുകൾ നേടിയിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് അഞ്ചും ലീഗിന് നാലുമടക്കം ഒമ്പത് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോടഞ്ചേരി ഡിവിഷനിൽ നിന്ന് ജയിച്ച കെ.പി.സി.സി അംഗവും മഹിളാ കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മില്ലി മോഹൻ കൊട്ടാരത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാൻ സാദ്ധ്യത.

വ​യ​നാ​ട്ടി​ലും​ ​യു.​ഡി.​എ​ഫ്

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി ക​ൽ​പ്പ​റ്റ​:​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​ക​പ്പി​നും​ ​ചു​ണ്ടി​നും​ ​ഇ​ട​യി​ൽ​ ​അ​ധി​കാ​രം​ ​ന​ഷ്ട​പ്പെ​ട്ട​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പി​ടി​ക്കാ​ൻ​ ​ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​ ​എ​ൽ.​ഡി.​എ​ഫി​ന് ​ദ​യ​നീ​യ​ ​തോ​ൽ​വി.​ ​മി​ക​ച്ച​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യു​മാ​യി​ ​മ​ത്സ​രി​ച്ച​ ​എ​ൽ.​ഡി​എ.​ഫി​ന് ​തി​രു​നെ​ല്ലി​യി​ലും​ ​മീ​ന​ങ്ങാ​ടി​യി​ലും​ ​മാ​ത്ര​മാ​ണ് ​വി​ജ​യി​ക്കാ​നാ​യ​ത്.​ 17​ ​ൽ15​ ​സീ​റ്റി​ലും​ ​യു.​ഡി.​എ​ഫ് ​വി​ജ​യി​ച്ചു.​ ​വൈ​ത്തി​രി,​അ​മ്പ​ല​വ​യ​ൽ,​ ​വെ​ള്ള​മു​ണ്ട​ ,​ ​എ​ട​വ​ക​ ​തു​ട​ങ്ങി​യ​ ​ഡി​വി​ഷ​നു​ക​ൾ​ ​ന​ഷ്ട​മാ​യ​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​ക​ന​ത്ത​ ​ആ​ഘാ​ത​മാ​യി. എ​ട​വ​ക​യി​ൽ​ ​ജ​സ്റ്റി​ൻ​ബേ​ബി,​അ​മ്പ​ല​വ​യ​ലി​ൽ​ ​എ​ൻ​ ​പി​ ​കു​ഞ്ഞു​മോ​ൾ​ ,​വൈ​ത്തി​രി​യി​ൽ​ ​അ​ന​സ്‌​റോ​സ്ന​ ​സ്റ്റെ​ഫി​ ​എ​ന്നി​വ​രു​ടെ​ ​പ​രാ​ജ​യം​ ​എ​ൽ.​ഡി.​എ​ഫി​ന് ​കൂ​ടു​ത​ൽ​ ​പ്ര​ഹ​ര​മാ​യി.​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​ബീ​നാ​ ​വി​ജ​യ​ൻ​ ​വി​ജ​യി​ച്ച​ ​മീ​ന​ങ്ങാ​ടി​യി​ൽ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടാ​നും​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​യു.​ഡി.​എ​ഫി​ലെ​ ​ത​വി​ഞ്ഞാ​ൽ​ ​ലി​സി​ജോ​സ്,​ ​പ​ന​മ​രം​ ​ബീ​ന​ ​സ​ജി,​മു​ള്ള​ൻ​കൊ​ല്ലി​ ​ഗി​രി​ജാ​ ​കൃ​ഷ്ണ​ൻ,​കേ​ണി​ച്ചി​റ​ ​അ​മ​ൽ​ജോ​യ്,​ക​ണി​യാ​മ്പ​റ്റ​ ​സു​നി​ൽ​കു​മാ​ർ,​നൂ​ൽ​പ്പു​ഴ​ ​ഷീ​ജ​ ​സ​തീ​ഷ്,​അ​മ്പ​ല​വ​യ​ലി​ൽ​ ​ജി​നി​തോ​മ​സ്,​തോ​മാ​ട്ട് ​ചാ​ലി​ൽ​ ​ശ​ശീ​ന്ദ്ര​ൻ,​മു​ട്ടി​ലി​ൽ​ ​ന​സീ​മ​ ​ടീ​ച്ച​ർ,​ ​മേ​പ്പാ​ടി​യി​ൽ​ ​ടീ​ ​ഹം​സ,​വൈ​ത്തി​രി​യി​ൽ​ ​ച​ന്ദ്രി​കാ​ ​കൃ​ഷ്ണ​ൻ,​ ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ​ ​ക​മ​ലാ​ ​രാ​മ​ൻ,​ത​രു​വ​ണ​യി​ൽ​ ​മു​ഫീ​ദ​ ​ത​സ്നി,​ഇ​ട​വ​ക​യി​ൽ​ ​ജി​ൻ​സ​ൺ​ ​തു​പ്പും​ക​ര​ ,​വെ​ള്ള​മു​ണ്ട​യി​ൽ​ ​സ​ൽ​മാ​മോ​യ് ​എ​ന്നി​വ​രാ​ണ് ​വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ​ ​വ​നി​ത​ ​സം​വ​ര​ണ​മാ​ണ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ൽ.​ ​ആ​ദ്യ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​കോ​ൺ​ഗ്ര​സി​ലെ​ ​ച​ന്ദ്രി​ക​ ​കൃ​ഷ്ണ​ൻ​ ​പ്ര​സി​ഡ​ന്റാ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​മു​സ്ലിം​ ​ലീ​ഗി​നാ​ണ് ​ആ​ദ്യ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​മെ​ങ്കി​ൽ​ ​ന​സീ​മ​ ​ടീ​ച്ച​ർ,​ ​മു​ഫീ​ദ​ ​ത​സ്നി​ ​എ​ന്നി​വ​രി​ൽ​ ​ഒ​രാ​ൾ​ ​പ്ര​സി​ഡ​ന്റ് ​ആ​കും.