ഒരേ പഞ്ചായത്തിൽ അമ്മായിഅമ്മയും മരുമകനും മെമ്പർമാർ
Sunday 14 December 2025 12:28 AM IST
കൊല്ലം: ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ അമ്മായിഅമ്മയും മരുമകനും മെമ്പർമാർ. ബി.ജെ.പി സ്ഥാനാർത്ഥികളായി പിണറ്റിൻമുകൾ 18ാം വാർഡിൽ നിന്ന് എം.ഉഷയും വിലങ്ങറ 20ാം വാർഡിൽ നിന്ന് മൂത്ത മകൾ ദേവികയുടെ ഭർത്താവ് അതുൽ രാജുമാണ് വിജയിച്ചത്. എം.ഉഷ ഇപ്പോൾ അഞ്ചാം തവണയാണ് പഞ്ചായത്ത് മെമ്പറാകുന്നത്. ഉഷ പതിവായി മത്സരിക്കുന്ന വാർഡിൽ മരുമകനെ മത്സരിപ്പിക്കുകയായിരുന്നു. സി.സി ടി.വി ഫിറ്റിംഗ് ജോലി ചെയ്തുവരുന്ന അതുൽരാജിന്റെ കന്നിമത്സരമായിരുന്നു. 189 വോട്ടിന്റെ ഭൂരിപക്ഷം അതുൽരാജിനും 222 വോട്ടിന്റെ ഭൂരിപക്ഷം എം.ഉഷയ്ക്കും ലഭിച്ചു.