യു.ഡി.എ​ഫിന്റേത് കൂ​ട്ടാ​യ്​മ​യു​ടെ വി​ജ​യം

Sunday 14 December 2025 12:45 AM IST

​കൊ​ല്ലം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പിൽ യു.ഡി.എ​ഫ് നേ​ടി​യ​ത് കൂ​ട്ടാ​യ്​മ​യു​ടെ ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്നും, ഈ മു​ന്നേ​റ്റ​ത്തിൽ മു​സ്‌​ളിം ലീ​ഗ് നിർണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​യും മു​സ്‌​ളിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡന്റ് നൗ​ഷാ​ദ് യൂ​നു​സും ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഡ്വ. സുൽ​ഫി​ക്കർ സ​ലാ​മും പ്ര​സ്​താ​വ​ന​യിൽ പ​റ​ഞ്ഞു. ​കോൺ​ഗ്ര​സ്, മു​സ്‌​ളിം ലീ​ഗ്, ആർ.എ​സ്.പി, കേ​ര​ള കോൺ​ഗ്ര​സ്, ഫോർ​വേ​ഡ് ബ്ലോ​ക്ക് തു​ട​ങ്ങി​യ ഘ​ട​ക ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​യ​തി​ന്റെ​യും, ജ​ന​കീ​യ വി​ഷ​യ​ങ്ങൾ ഏ​റ്റെ​ടു​ത്ത​തി​ന്റെ​യും ഫ​ല​മാ​ണ് ഉ​ജ്ജ്വ​ല വി​ജ​യം. ​എൽ.ഡി.എ​ഫി​ന്റെ പ​രാ​ജ​യം അ​വ​രു​ടെ വി​ക​സ​ന വി​രു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ഫ​ല​മാ​ണ്. ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളിൽ പോ​ലും അ​വർ​ക്ക് മു​ന്നേ​റ്റം ന​ട​ത്താൻ ക​ഴി​യാ​തെ വ​ന്ന​ത് ശ​ക്ത​മാ​യ ജ​ന​വി​കാ​രം കൊ​ണ്ടാണെന്നും നേ​താ​ക്കൾ പ​റ​ഞ്ഞു.