തിരുവനന്തപുരത്തിന് മോദിയുടെ നന്ദി
Sunday 14 December 2025 1:40 AM IST
ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നൽകിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി- എൻ.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബി.ജെ.പി പ്രവർത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നൽകുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.