പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു; കെ.സുധാകരൻ
Sunday 14 December 2025 2:42 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം പിണറായി സർക്കാരിനെതിരായ വ്യക്തമായ ജനവിധിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി മാദ്ധ്യമങ്ങളോട്്. പറഞ്ഞു. സർക്കാരിന് തുടരാൻ യോഗ്യതയില്ലെന്ന ജനങ്ങളുടെ ഭൂരിപക്ഷ പ്രഖ്യാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ഒൻപത് വർഷമായി പിണറായി വിജയൻ കേരളം ഭരിച്ചിട്ടും സാധാരണ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഭരണകാലമൊട്ടാകെ ചുമ്മാ വർത്തമാനം പറയുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും കള്ളപ്പണവും കൊള്ളപ്പണവും വഴിയാക്കി സമ്പാദ്യം കണ്ടെത്തുക എന്നതായിരുന്നു സർക്കാരിന്റെ പ്രവർത്തനശൈലിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.ഈ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യുഡിഎഫിന് വലിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.