കാസർകോട് 2 ജില്ലാ പഞ്ചാ. ഡിവിഷനിൽ ഇന്ന് റീ കൗണ്ടിംഗ്

Sunday 14 December 2025 2:43 AM IST

കാസർകോട് : ബേക്കൽ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. ഇന്ന് രാവിലെ 8 മണി മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും..

പുത്തിഗെയിൽ യു.ഡി.എഫിലെ സോമശേഖരയും ബേക്കലിൽ എൽ.ഡി.എഫിലെ ടി.വി.രാധികയുമാണ് മുന്നിലെത്തിയത്. സോമശേഖരയുടെ ഭൂരിപക്ഷം 418 വോട്ടാണ്. എൻ.ഡി.എയിലെ മണികണ്ഠ റൈയുടെ പരാതിയിലാണ് ഇവിടെ റീ കൗണ്ടിംഗ്. ബേക്കലിൽ രാധിക 267 വോട്ടിനാണ് ജയിച്ചതായി ഫലം വന്നത്. യു. ഡി. എഫാണ് ഇവിടെ പരാതി നൽകിയത്.