എം.എം.മണി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം: സണ്ണിജോസഫ്
Sunday 14 December 2025 2:45 AM IST
തിരുവനന്തപുരം: സർക്കാരിൽ നിന്നും പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവർ എൽ.ഡി.എഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന എം.എം.മണിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ.
ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും സർക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. സി.പി.എം നേതാക്കളുടെ മനസിലിരുപ്പാണ് എം.എം.മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.