മന്ത്രി പ്രസാദിന്റെ സഹോദരി തോറ്റു

Sunday 14 December 2025 2:48 AM IST

മാന്നാർ: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കൃഷി മന്ത്രി പി.പ്രസാദിന്റെ സഹോദരിക്ക് തോൽവി. മാന്നാർ ഗ്രാമപഞ്ചായത്തിൽ 16-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് സുജാത വേണുഗോപാൽ മത്സരിച്ചത്. സി.പി.ഐ പ്രതിനിധിയായി മത്സരിച്ച സുജാത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥി സേതുലക്ഷ്മി 378 വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസിലെ ചിത്ര എം. നായർ 366 വോട്ടും സുജാത വേണുഗോപാൽ 156 വോട്ടും നേടി.