ജി. വിനോദ് അന്തരിച്ചു
തിരുവനന്തപുരം: മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജി. വിനോദ് (54) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (14ന്) വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ. രാവിലെ 9ന് കുമാരപുരം ശ്രീചിത്ര ക്വാർട്ടേഴ്സിലെ നിവേദ്യം വീട്ടിലും ഉച്ചകഴിഞ്ഞ് 3ന് പ്രസ് ക്ലബിലും മലയാള മനോരമ ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി). രാഷ്ട്രദീപികയിൽ മാദ്ധ്യമ പ്രവർത്തനം തുടങ്ങിയ വിനോദ്, 2002ലാണ് മനോരമയിൽ ചേരുന്നത്. ചെമ്പഴന്തി എസ്.എൻ കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു.