24 മണിക്കൂർ ഹാക്ക് ആർട്ടിത്തോൺ 2.0

Monday 15 December 2025 12:21 AM IST

ആലുവ: എടത്തല അൽ അമീൻ കോളേജിലെ ഇൻക്യുബേഷൻ സെന്ററായ ഐസ്പേസിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും ഹാക്ക് ആർട്ടിത്തോൺ 2.0 സംഘടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിറുത്തി, എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കും ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിലെ സംരംഭക മനോഭാവം വളർത്തുന്നതിനും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് ഒരു ലക്ഷം രൂപയും തുടർ സംരംഭക പിന്തുണയും ലഭ്യമാക്കും. ഐ.ഐ.സി, ലീപ്പ്, ഐ.ഇ.ഡി.സി എന്നിവയുടെ സഹകരണത്തോടെയാണ് ഹാക്ക് ആർട്ടിത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.