ശോഭ ബ്രൂട്ടയുടെ കലാസൃഷ്ടി പ്രദർശനം
Monday 15 December 2025 1:24 AM IST
കൊച്ചി: ബിനാലെയിൽ പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ കൃതികൾ പ്രദർശിപ്പിക്കുന്ന ‘ദി ലൈറ്റ്നസ് ഒഫ് ബീയിംഗ്’ ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ മോക്ക ആർട്ട് കഫേയിലാണ് പ്രദർശനം. സാംസ്‌കാരിക ആർക്കൈവിസ്റ്റ് ഇന പുരിയാണ് ക്യൂറേറ്റർ. കൊച്ചി-മുസിരിസ് ബിനാലെയുടെ കൊളാറ്ററൽ പ്രോജക്ടായ ആർ.ഡി ഫൗണ്ടേഷനാണ് പ്രദർശനം ഒരുക്കുന്നത്. കൊച്ചിയിൽ പുതിയ പ്രേക്ഷകരെ കണ്ടുമുട്ടാൻ തന്റെ കലാ സൃഷ്ടികൾക്ക് അവസരമൊരുക്കിയതിന് ആർ.ഡി ഫൗണ്ടേഷനോടും ഇന പുരിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് ശോഭ ബ്രൂട്ട പറഞ്ഞു. പ്രദർശനം മാർച്ച് 31ന് അവസാനിക്കും. പ്രദർശനം സന്ദർശകർക്ക് നിശ്ചലതയുടെയും അടുപ്പത്തിന്റെയും നിമിഷങ്ങൾ പ്രദാനം ചെയ്യുമെന്ന് ഷെഫാലി വർമ്മ പറഞ്ഞു.