തിലകൻ സുഹൃത് സമിതി പുരസ്കാരം

Monday 15 December 2025 1:32 AM IST

പെരുമ്പാവൂർ: നടൻ തിലകന്റെ പേരിലുള്ള തിലകൻ സൗഹൃദ സമിതിയുടെ 2025ലെ ബെസ്റ്റ് എക്സലന്റ് പുരസ്കാരം പെരുമ്പാവൂർ സ്നേഹാലയ ചെയർമാൻ ഡീക്കൺ ഡോ. ടോണി മേതലക്ക് സമ്മാനിച്ചു. തൃശൂർ സംഗീത നാടക അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാ - സീരിയൽ താരം ശിവജി ഗുരുവായൂർ പുരസ്കാരം കൈമാറി. ജീവകാരുണ്യ പ്രവർത്തനത്തിനും സാഹിത്യ പ്രവർത്തനത്തിനുമുള്ള അംഗീകാരമായാണ് ഡീക്കൺ ഡോ. ടോണി മേതലക്ക് പുരസ്കാരം ലഭിച്ചത്. 45 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാട്ടുകൾ എഴുതി അഭിനയിച്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. 2000 ത്തോളം ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവയും രചിച്ചിട്ടുണ്ട്.