കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ
Monday 15 December 2025 12:38 AM IST
പെരുമ്പാവൂർ: 17 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാൾ കാൻഘട്ടിൽ പ്രദീപ് റോയി മകൻ പിന്റു റോയി (21 ) ആണ് എക്സൈസിന്റെ പിടിയിലായത്. മാറമ്പിള്ളി വില്ലേജ് കണ്ടന്തറ ബായ് കോളനി റോഡിന്റെ ഇടതുവശത്തുള്ള ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ ഇരുന്ന് കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.എം. നവാസ്, എം.ആർ. രാജേഷ്, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.