ലക്ഷദ്വീപിൽ നിന്ന് രോഗിയെ എത്തിച്ചു
Monday 15 December 2025 12:24 AM IST
കൊച്ചി: ലക്ഷദ്വീപിൽ അത്യാസന്ന നിലയിലായ രോഗിയെ അർദ്ധരാത്രി കോസ്റ്റ് ഗാർഡ് വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ സഹായത്തിനുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി 10നാണ് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ സംവിധാനങ്ങളോടെ മെഡിക്കൽ സംഘവുമായി ഡോർണിയർ വിമാനം അഗത്തി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അഗത്തിയിലെ എയർഫീൽഡിൽ രാത്രി ലാൻഡിംഗ് സാഹസമാണെങ്കിലും അടിയന്തരസ്ഥിതി പരിഗണിച്ച് വിമാനം ഇറക്കി 1.15 ന് 75കാരനായ രോഗിയെയും ഭാര്യയെയുമായി കൊച്ചിയിൽ തിരികെയെത്തി. ഈ വർഷം ലക്ഷദ്വീപിൽ നിന്ന് വിമാനമാർഗം കോസ്റ്റ് ഗാർഡ് നടത്തുന്ന ഏഴാമത്തെ രക്ഷാപ്രവർത്തനമാണിത്.